KSDLIVENEWS

Real news for everyone

രാജമല പെട്ടിമുടി ദുരന്തത്തിൽ മരിച്ചവർക്കും 10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണം
രമേശ് ചെന്നിത്തല ‌

SHARE THIS ON

തിരുവനന്തപുരം : പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവർക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കരിപ്പൂർ ദുരന്തത്തിൽപ്പെട്ടവർക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവിടെയും 10 ലക്ഷം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . ആളുകൾക്കിടയിൽ വല്ലാത്ത ആശങ്ക ഉയർന്നുവന്നിട്ടുണ്ടെന്നും ഇത് സർക്കാർ കണക്കിലെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു . കരിപ്പൂർ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി രാജമല സന്ദർശിക്കും എന്നാണ് കരുതിയത് . അദ്ദേഹം പക്ഷേ ഇവിടേക്ക് വരേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു . കരിപ്പൂർ ദുരന്തത്തിൽപ്പെട്ടവർക്ക് 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് . ഇൻഷ്വറൻസ് അടക്കം അവർക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കും . എത്ര സഹായം ലഭിച്ചാലും മതിയാകില്ല . പണം ലഭിച്ചതുകൊണ്ട് ഒരു ജീവൻ നഷ്ടപ്പെട്ടതിന് പകരമാകുന്നില്ല . പക്ഷേ പെട്ടിമുടി അപകടത്തിൽപ്പെട്ടവർക്ക് ഇപ്പോൾ. പെട്ടിമുടിയിലും 10 ലക്ഷം രൂപ ന … പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം മതിയാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!