KSDLIVENEWS

Real news for everyone

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കെതിരായ കയ്യേറ്റ ശ്രമം; ഒരാള്‍ അറസ്റ്റില്‍

SHARE THIS ON

കാസർകോട്: രാജ്മോഹൻ ഉണ്ണിത്താൻ എം.പിയെ ട്രെയിനിൽ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പദ്മരാജൻ ഐങ്ങോത്തിനെയാണ് അറസ്റ്റ് ചെയ്തത്. ഡൽഹിയി യാത്രയ്ക്കായി കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് മാവേലി എക്സ്പ്രസ്സിൽ എം.പിക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായത്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയക്കൊപ്പമായിരുന്നു എം.പിയുടെ യാത്ര.

ഇവർ സഞ്ചരിച്ചിരുന്ന അതേ ബോഗിയിൽ കയറിയ പദ്മരാജൻ ഐങ്ങോത്തും മറ്റൊരാളും ചേർന്ന് രാജ്മോഹൻ ഉണ്ണിത്താനെ അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. എം.പി. റെയിൽവേ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാസർകോട് പോലീസ് പദ്മരാജൻ ഐങ്ങോത്തിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ അസഭ്യം പറഞ്ഞതിനും കയ്യേറ്റ ശ്രമത്തിനും കേസ് എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!