അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകവെ ടിപ്പർ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു

പത്തനംതിട്ട: സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. അങ്ങാടിക്കൽ നോർത്ത് മുക്കിനാൽ ഹൗസിൽ ജയ്സൺ – സജിന ദമ്പതികളുടെ മകൾ ജസ്നയാണ് (15) മരിച്ചത്. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെ, വള്ളിക്കോട് കൊച്ചാലുംമൂട് ജംക്ഷനിൽ വച്ചാണ് അപകടമുണ്ടായത്. പ്രമാടം നേതാജി സ്കൂൾ വിദ്യാർഥിനിയാണ് ജസ്ന.

