KSDLIVENEWS

Real news for everyone

ജനാര്‍ദന റെഡ്ഡി എം.എല്‍.എയുടെ മൂന്ന് കാറുകള്‍ പൊലീസ് പിടിച്ചെടുത്തു

SHARE THIS ON

ബംഗളൂരു: ഖനി രാജാവ് ജനാർദന റെഡ്ഡി എം.എല്‍.എയുടെ മൂന്ന് ആഡംബര കാറുകള്‍ ചൊവ്വാഴ്ച ഗംഗാവതി പൊലീസ് പിടിച്ചെടുത്തു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സഞ്ചാര പാതയില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കാർ കയറ്റിയതിനാണ് നടപടി. റോഡില്‍ ഗതാഗതം നിയന്ത്രിച്ച്‌ മുഖ്യമന്ത്രിക്ക് കടന്നുപോകാൻ സൗകര്യം ഒരുക്കിയതായിരുന്നു പൊലീസ്.

റെഡ്ഡിയുടെ കാർ ഡിവൈഡർ കടന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഭാഗത്തേക്ക് കയറ്റി. തലനാരിഴക്കാണ് കൂട്ടിയിടി ഒഴിവായതെന്ന് പൊലീസ് പറഞ്ഞു. ബല്ലാരിയില്‍ കുടുംബത്തില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാൻ പോവുകയായിരുന്ന താൻ അര മണിക്കൂർ മുഖ്യമന്ത്രി കടന്നുപോവുന്നതും കാത്തുനിന്ന ശേഷമാണ് കാർ മുന്നോട്ടെടുത്തതെന്ന് റെഡ്ഡി പറഞ്ഞു. മുഖ്യമന്ത്രിയല്ല, ആരായാലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് എം.എല്‍.എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!