‘കൊള്ളയ്ക്കുവേണ്ടി വൈദ്യുതി രംഗത്ത് സര്‍ക്കാര്‍ ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു, കെഎസ്‌ഇബിയെ ഇരുട്ടില്‍ നിര്‍ത്തി; വിമര്‍ശിച്ച് പ്രതിപക്ഷനേതാവ്

യുഡിഎഫ് സർക്കാർ കെഎസ്‌ഇബിയെ ഇരുട്ടില്‍ നിർത്തിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അമിതമായ തുകയ്ക്കുള്ള കരാറില്‍ ഏർപ്പെട്ട് വൈദ്യുതി വാങ്ങാനുള്ള ഇടപെടല്‍ സർക്കാർ നടത്തുകയുണ്ടായെന്നും അദ്ദേഹം വിമർശിച്ചു.
വൈദ്യുതി രംഗത്ത് സർക്കാർ കൃത്രിമമായി പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. കോട്ടയത്ത് സി ഐ ടി യു സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
കൊള്ളയ്ക്കുവേണ്ടി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വൈദ്യുതി സുലഭമായി ലഭിക്കും. കെ എസ് ഇ ബി ചെയർമാനും എംഡിയുമായ രാജമാണിക്യം വൈദ്യുതി മന്ത്രിയായ സണ്ണി ജോസഫ് ഇവരെല്ലാം കുറിച്ചതും എഴുതിയതുമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടതായി വന്നതില്‍
വലിയ പ്രതിഷേധമാണ് ഉയർന്നു വന്നത്. തല്‍ക്കാലം മരവിപ്പിക്കുന്നു എന്ന സർക്കാരിന് പ്രഖ്യാപിക്കേണ്ടത്.അതിലൊന്ന് വൈദ്യുതി മേഖലയാണ്.
യുഡിഎഫ് സർക്കാരിന് തിരിച്ചടി; നോ ക്യാപ്പിൻ്റെ ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്ത നടപടിക്കെതിരെ ഹൈക്കോടതി
വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം എല്ലാം വലിയ തോതിലുള്ള സ്വകാര്യ വല്‍ക്കരണമാണ് നടക്കുന്നത്. ജാഗ്രതയോടെ ഇരിക്കേണ്ട ഘട്ടമാണ്. നമ്മുടെ സംസ്ഥാനത്ത് വിദ്യാഭ്യാസ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം വീണ്ടും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

