പിഡബ്ല്യുഡി റസ്‌റ്റ് ഹൗസ് പരിശോധനയ്‌ക്ക് പ്രത്യേക സംഘം: മന്ത്രി

തിരുവനന്തപുരം
പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ പരിശോധനയ്ക്ക് പ്രത്യേക സംഘം രൂപീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രി, ചീഫ് എന്‍ജിനിയര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള സംഘമായിരിക്കുമിത്. അടുത്തവര്‍ഷം ആദ്യം നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. റസ്റ്റ് ഹൗസുകളില്‍ കൂടുതല്‍പ്പേ രെ നിയമിക്കും. റോഡ് റോളര്‍ ജീവനക്കാരായിരുന്ന 41 പേരെ റസ്റ്റ് ഹൗസുകളില്‍ നിയോഗിക്കും. റസ്റ്റ് ഹൗസുകളെ സംസ്ഥാനത്തെ ഏറ്റവും വലുതും മികച്ചതുമായ ഹോസ്പിറ്റാലിറ്റി ശൃംഖലയാക്കും. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വിമര്‍ശങ്ങളില്‍ ശരിയുണ്ടോ തെറ്റുണ്ടോയെന്ന് പരിശോധിക്കുന്ന സര്‍ക്കാരാണിത്. എന്നാല്‍, ചിലര്‍ വിമര്‍ശിക്കാന്‍മാത്രം ജനിച്ചവരാണ്. അവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ ബുക്കിങ്ങിന് കണ്‍ട്രോള്‍ റൂം
പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് കൂടുതല്‍ ഫലപ്രദമാക്കാന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം പബ്ലിക് ഓഫീസിലാണ് കണ്‍ട്രോള്‍ റൂം. ഓണ്‍ലൈന്‍ സംവിധാനത്തെ സഹായിക്കുന്നതിനൊപ്പം റസ്റ്റ് ഹൗസുകളുടെ ഏകോപനവും കണ്‍ട്രോള്‍ റൂം നിര്‍വഹിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കും. 12 പേരെ ഇതിലേക്ക് നിയോഗിച്ചിട്ടുണ്ട്. നമ്ബര്‍: 0471 2996946, 0471 2997946, 0471 2998946.

