KSDLIVENEWS

Real news for everyone

ചാൻസലറെ മാറ്റുന്ന ബിൽ; അനുകൂലിക്കാൻ തീരുമാനിച്ചതിൽ കോൺഗ്രസിൽ ഭിന്നത

SHARE THIS ON

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനെ അനുകൂലിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിൽ പാർട്ടിയിൽ ഭിന്നത. യു.ഡി.എഫ്. നേതാക്കൾ കൂടിയാലോചിച്ച് എടുത്ത തീരുമാനമായതിനാൽ പരസ്യമായി രംഗത്തുവരുന്നില്ലെങ്കിലും നിയമസഭയിലെ വിവാദ ബില്ലിൽ സർക്കാരിനെ പിന്തുണയ്ക്കേണ്ടിയിരുന്നില്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

ഗവർണറും സർക്കാരും തമ്മിൽ പോരടിക്കുമ്പോൾ സർക്കാരിനെ എതിർക്കുന്നതിനു പകരം അനുകൂലിക്കുന്നതുകൊണ്ട് എന്തു ഗുണമാണ് പ്രതിപക്ഷത്തിനുണ്ടാകുകയെന്നാണ് നിലപാടിനെ എതിർക്കുന്നവരുടെ ചോദ്യം.

ഗവർണറും സർക്കാരും ഒത്തുകളിക്കുകയാണെന്ന ആക്ഷേപമായിരുന്നു ഇതുവരെ കോൺഗ്രസ് ഉയർത്തിയിരുന്നത്. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനോട് യോജിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!