KSDLIVENEWS

Real news for everyone

ഉത്തർപ്രദേശിൽ ഹൽദി ആഘോഷത്തിനിടയിലേക്ക് ചുവർ ഇടിഞ്ഞുവീണു; 6മരണം

SHARE THIS ON

ന്യൂഡൽഹി∙ ഉത്തർപ്രദേശിൽ ഹൽദി ആഘോഷത്തിനിടയിലേക്ക് മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. ഒരു കുട്ടിയും അഞ്ചു സത്രീകളുമാണ് മരിച്ചത്. ഉത്തർപ്രദേശിലെ മൗ ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. സംഭവത്തിൽ 23 പേർക്ക് പരുക്കേറ്റു.  അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹൽദി ആഘോഷത്തിന്റെ ഭാഗമായി  നടത്തിയ ഘോഷയാത്രയിലായിരുന്നു അപകടം. ചെണ്ടമേളങ്ങൾക്ക് പിന്നാലെ നീങ്ങിയ വനിതകൾക്കുമേലെയാണ് മതിൽ ഇടിഞ്ഞത്. നിരവധി വീടുകൾ നിറഞ്ഞ ചെറിയപ്രദേശത്തായിരുന്നു അപകടം. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!