KSDLIVENEWS

Real news for everyone

സമാന്തരയോഗത്തില്‍ നടപടി; സി.കെ. നാണുവിനെ ജെ.ഡി.എസില്‍നിന്ന് പുറത്താക്കിയെന്ന് ദേവഗൗഡ

SHARE THIS ON

ബെംഗളൂരു: ജെ.ഡി.എസ്. ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണുവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ബെംഗളൂരുവിലെ ജെ.പി. ഭവനില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ദേശീയ പ്രസിഡന്റ് പദവിയിലിരിക്കെ സമാന്തരയോഗം വിളിച്ചത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാണുവിനെ പുറത്താക്കിയതെന്ന് എച്ച്.ഡി. ദേവഗൗഡ അറിയിച്ചു. സി.എം. ഇബ്രാഹിം സി.കെ. നാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കൂടെ നിര്‍ത്തിയതെന്നും ദേവഗൗഡ പറഞ്ഞു. ഈ മാസം 11-ന്‌ സി.കെ. നാണു ദേശീയ വൈസ് പ്രസിഡന്റ് എന്ന പദവി ഉപയോഗിച്ച് ജെ.ഡി.എസ് യോഗം വിളിച്ചിട്ടുണ്ട്. സി.എം. ഇബ്രാഹിമിന്റെ ആശീര്‍വാദത്തോടെയാണ് യോഗം. ഇത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് ദേവഗൗഡ വിഭാഗം വ്യക്തമാക്കുന്നത്. കര്‍ണാടക മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.എം. ഇബ്രാഹമിനെ നേരത്തെ പുറത്താക്കിയിരുന്നു. കേരളത്തില്‍ പാര്‍ട്ടി സ്വതന്ത്രനിലപാടെടുത്താണ് മുന്നോട്ടുപോകുന്നതെന്ന് ദേവഗൗഡ യോഗത്തില്‍ ആവര്‍ത്തിച്ചു. ജനുവരിയോടെ പുനഃസംഘടന നടത്തി എല്ലാ സംസ്ഥാനങ്ങളിലും പുതിയ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കത്തിലാണ് ദേവഗൗഡ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!