KSDLIVENEWS

Real news for everyone

സജ്ജമായി കേരളം; കൊവിഡ് വാക്‌സിന്‍ വിതരണം മൂന്ന് ജില്ലകളില്‍നിന്ന് സൂക്ഷിക്കാൻ 1240 കോൾഡ് ചെയിൻ പോയിന്റുകൾ, എല്ലാ ജില്ലകളിലുമായി 1658 ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട് .1150 ഡീപ് ഫ്രീസറുകളും സജ്ജമാണ്.

SHARE THIS ON

സംസ്ഥാനത്ത് എത്തിക്കുന്ന വാക്‌സീന്‍ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നാകും വാക്‌സിനേഷന്‍ സെന്ററുകളിലേക്ക് അയക്കുക . 1240 കോള്‍ഡ് ചെയിന്‍ പോയിന്റുകളാണ് വാക്‌സീന്‍ സൂക്ഷിക്കാന്‍ തയാറാക്കിയിട്ടുള്ളത് .

കേന്ദ്ര സംഭരണ ശാലയില്‍ നിന്നെത്തിക്കുന്ന വാക്‌സീന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ റീജിയണല്‍ വാക്‌സീന്‍ സ്റ്റോറുകളിലേക്ക് നല്‍കും . ഇവിടെ നിന്നും പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്‌സീനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കും. തിരുവനന്തപുരം സ്റ്റോറില്‍ നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. കൊച്ചിയിലെ സ്റ്റോറില്‍ നിന്ന് എറണാകുളം , ഇടുക്കി , കോട്ടയം , പാലക്കാട് , തൃശൂര്‍ കേന്ദ്രങ്ങളിലേക്കും കോഴിക്കോട്ടെ സ്റ്റോറില്‍ നിന്ന് കണ്ണൂര്‍ , കോഴിക്കോട്, കാസര്‍കോഡ്, മലപ്പുറം, വയനാട് കേന്ദ്രങ്ങിലേക്കും വാക്‌സീന്‍ നല്‍കും .

എല്ലാ ജില്ലകളിലുമായി 1658 ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട് .1150 ഡീപ് ഫ്രീസറുകളും സജ്ജമാണ്. എറണാകുളം ജില്ലയില്‍ 12 , തിരുവനന്തപുരം , കോഴിക്കോട് ജില്ലകളില്‍ 11 വീതം , ബാക്കി ജില്ലകളില്‍ 9 വീതം അങ്ങനെ 133 കേന്ദ്രങ്ങളാണ് വാക്‌സീനേഷനായി ഒരുക്കിയിട്ടുള്ളത്.

. രാവിലെ 9 മുതല്‍ 5 വരെയുള്ള 8 മണിക്കൂര്‍ കൊണ്ട് ഒരോ കേന്ദ്രത്തിലും 100 വീതം പേര്‍ക്ക് കുത്തിവയ്പ് നല്‍കും. ആദ്യഘട്ടത്തില്‍ 354897 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സീനേഷനായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ തുടര്‍നിരീക്ഷണവും ആരോഗയവകുപ്പ് ഉറപ്പ് വരുത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!