മക്കൾക്ക് സാമൂഹ്യ അവബോധം നൽകുന്നതിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം-എസ് വൈ എസ്

നെല്ലിക്കട്ട: സ്കൂൾ പഠനം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് സാമൂഹ്യ അവബോധം നൽകാൻ രക്ഷിതാകൾ തയ്യാറാകണമെന്ന് എസ് വൈ എസ് നെല്ലിക്കട്ട യൂണിറ്റ് സംഘടിപ്പിച്ച കരിയർ പാരൻറ്റിംഗ് സംഗമത്തിൽ അഭിപ്രായപ്പെട്ടു. സർക്കാർ ഉദ്യോഗ തലങ്ങളിൽ അടക്കം നിരവധി അവസരങ്ങൾ ഉണ്ടാകുമ്പോഴും തൊഴിലില്ലായ്മ മൂലം യുവാക്കൾ കഷ്ടപ്പെടുന്നത് ഈ വിഷയത്തിലുള്ള അജ്ഞത കാരണമാണെന്ന് സംഗമം വിലയിരുത്തി. ചെർക്കളയിലുള്ള ന്യൂനപക്ഷ പി എസ് സി കോച്ചിങ് സെന്ററിൽ പഠിത്തക്കളില്ലാത്ത അവസ്ഥയാണ്. ഉദ്യോസ്ഥ അവഗണന എന്ന പതിവ് പല്ലവി അവസാനിക്കണമെങ്കിൽ സർക്കാർ ഉദ്യോഗ തലങ്ങളിൽ നമ്മുടെ നാട്ടുകാർ എത്തിപ്പെടേണ്ടത് അനിവാര്യമാണ്.
കരിയർ മേഖലയിൽ ഇടപെടലിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. പരിപാടി എയിംസ് പി.എ.സ്സി കോച്ചിങ് സെന്റർ ഡയറക്ടർ രാഹുൽ ബി.കെ ഉദ്ഘാടനം ചെയ്തു. കരിയർ പാരന്റിംഗ് ക്ലാസ്സിന് എസ് വൈ എസ് ബദിയടുക്ക സോണ്‍ എക്സിക്യൂട്ടീവ് മെമ്പർ നംസീർ അർളടുക്കനേതൃത്വം നൽകി. ലത്തീഫ് പള്ളത്തടുക്ക അധ്യക്ഷത വഹിച്ചു. മുഹമ്മദ് അമാനി ബെളിഞ്ചം,അബ്ദുൽ കാദർ അമാനി പൈക്ക, അബ്ദുള്ള സഅദി,ഹാഫിള് സഹദ് ഹിമമി സഖാഫി,അബ്ദുൽ കാദർ കർണൂർ,അബ്ദുൽ കരീം,നിസാർ നെക്രാജെ,,ലത്തീഫ് കണ്ണാടിപ്പാറ, മജീദ് എൽ.ക്കെ,നസീർ ജാൽസൂർ,മുസ്സമിൽ തുടങ്ങിയവർ സംബന്ധിച്ചു. ഫൈസൽ നെല്ലിക്കട്ട സ്വാഗതവും ഇബ്രാഹിം ബാദുഷ നന്ദിയും പറഞ്ഞു.

