ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു; 2 പേരുടെ നില ഗുരുതരം

ഇടുക്കി: പൈനാവ് ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റുമരിച്ചു. കണ്ണൂർ സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്.
കോളേജിൽ ഇന്ന് തിരഞ്ഞെടുപ്പായിരുന്നു. ഇതിനെ തുടർന്നുണ്ടായ ഉണ്ടായ സംഘർഷത്തിനിടെയാണ് കുത്തേറ്റത് എന്നാണ് വിവരം. ധീരജിനെ കൂടാതെ മറ്റൊരു വിദ്യാർത്ഥിക്കും കുത്തേറ്റു. ഇവരെ രണ്ടു പേരെയും ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുത്തേറ്റ മറ്റേയാളുടെ നില ഗുരുതരമാണ് എന്നാണ് വിവരം.

