സൂയസ് കനാലില്‍ വീണ്ടും ചരക്കു കപ്പല്‍ കുടുങ്ങി

സുയസ് കനാലില്‍ വീണ്ടും ചരക്കു കപ്പല്‍ കുടുങ്ങി. ടഗ് ബോട്ടുകളുടെ സഹായത്തോടെ അഞ്ചുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ചരക്കു കപ്പല്‍ സഞ്ചാരം പുനരാരംഭിച്ചതായും കനാലിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായും ഈജിപ്ഷ്യന്‍ അധികൃതര്‍ അറിയിച്ചു. യുക്രെയ്നില്‍നിന്ന് 65000 ടണ്‍ ചോളവുമായി ചൈനയിലേക്ക് പുറപ്പെട്ട മാര്‍ഷല്‍ ഐലന്‍ഡിന്‍റെ എംവി ഗ്ലോറി കപ്പലാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കനാലില്‍ കുടുങ്ങിയത്.
നാല് ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് കപ്പല്‍ വീണ്ടും യാത്രക്ക് സജ്ജമാക്കിയതെന്ന് സൂയസ് കനാല്‍ അതോറിറ്റി മേധാവി മേധാവി ഒസാമ റബീ പറഞ്ഞു. ഇസ്മായിലിയ പ്രവിശ്യയിലെ ക്വാന്തറ നഗരത്തിന് സമീപം കനാലിന്റെ 38 കിലോമീറ്റര്‍ അകലെയായിരുന്നു കപ്പല്‍ കുടുങ്ങിയത്. ടഗ് ബോട്ടുകള്‍ കപ്പല്‍ വലിക്കുന്നതിന്റെ ചിത്രങ്ങള്‍ കനാല്‍ അധികൃതര്‍ പുറത്തുവിട്ടു.

