KSDLIVENEWS

Real news for everyone

കര്‍ഷകസമരം 150-ാം നാളിലേക്ക്‌; വിപുലമായ പരിപാടികള്‍

SHARE THIS ON

ന്യൂഡൽഹി = കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം ശക്തമായി തുടരുന്നതിന്റെ ഭാഗമായി കർഷകർ ശനിയാഴ്‌ച ഡൽഹിക്കു‌ ചുറ്റുമുള്ള കുണ്ട്‌ലി–- മനേസർ–- പൽവൽ (കെഎംപി) എക്‌സ്‌പ്രസ്‌ പാത ഉപരോധിക്കും. 24 മണിക്കൂർ ഉപരോധം ശനിയാഴ്‌ച രാവിലെ എട്ടിന്‌‌ ആരംഭിക്കും. കർഷകരുടെ ഉപരോധം മുൻനിർത്തി ശനിയാഴ്‌ച കെഎംപി എക്‌സ്‌പ്രസ്‌ പാത വഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന്‌ ഹരിയാന സർക്കാർ അറിയിച്ചു. ഏപ്രിൽ 24ന്‌ സമരം 150 ദിവസം പിന്നിടുന്നതിന്റെ ഭാഗമായി ഒരാഴ്‌ച നീളുന്ന പ്രത്യേക പരിപാടികൾ രാജ്യവ്യാപകമായി സംഘടിപ്പിക്കും. തൊഴിലാളികൾ, യുവാക്കൾ, വിദ്യാർഥികൾ, വനിതകൾ, ജീവനക്കാർ, വ്യാപാരികൾ എന്നിവരുടെ സംഘടനകളുമായി സഹകരിച്ചാണ്‌ പരിപാടികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!