സംസ്ഥാനത്തെ പോളിങ് ശതമാനം 74.06; ഏറ്റവും കൂടുതല്‍ കുന്ദമംഗലത്ത്, കുറവ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവന്നു. 74.06 ആണ് പോളിങ് ശതമാനം. പോസ്റ്റൽ വോട്ടുകൾ ഒഴികെ പോൾ ചെയ്ത വോട്ടുകളുടെ കണക്കാണ് ഇത്. നേരത്തെ 74.04 എന്ന കണക്കായിരുന്നു പുറത്തുവന്നത്.null
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്.(81.52) തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ്(61.85) രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമ്മടം, എംകെ മുനീർ മത്സരിച്ച കൊടുവള്ളി ഉൾപ്പെടെയുള്ള എട്ട് മണ്ഡലങ്ങളിൽ 80ന് മുകളിൽ പോളിങ് ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്.
പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര, പത്മജ വേണുഗോപാൽ മത്സരിച്ച തൃശൂർ, ഗുരുവായൂർ മണ്ഡലമടക്കം 19 മണ്ഡലങ്ങളിൽ പോളിങ് 70 ശതമാനത്തിൽ കുറവാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 77.35 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

