KSDLIVENEWS

Real news for everyone

മന്‍സൂര്‍ വധക്കേസ് അന്വേഷണസംഘത്തെ മാറ്റി; ഐജി സ്പര്‍ജന്‍ കുമാറിന് ചുമതല

SHARE THIS ON

പ്രതിപക്ഷത്തിന്റെ അതിരൂക്ഷമായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ മന്‍സൂര്‍ വധക്കേസ് അന്വേഷണസംഘത്തെ മാറ്റി. ഐജി സ്പര്‍ജന്‍ കുമാറിനാണ് അന്വേഷണച്ചുമതല.

മൻസൂറിന്റെ കൊലപാതകം ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. തെളിവു നശിപ്പിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിപട്ടികയിലുള്ളയാളെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയിക്കുന്നതായി കെ സുധാകരൻ എംപി ആരോപിച്ചു. യുഡിഎഫ് നേതാക്കൾ മൻസൂറിന്റെ വീട് സന്ദർശിച്ചു. പൊലീസിന്റെ പക്ഷപാത സമീപനത്തിനെതിരെ യുഡിഎഫ് പാനൂരിൽ പ്രതിഷേധ സംഗമം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!