ഗ്യാന്‍വാപി കേസ് വീണ്ടും സുപ്രിംകോടതിയില്‍; പള്ളിയില്‍ അംഗശുദ്ധിക്ക് സംവിധാനം വേണമെന്ന് മസ്ജിദ് കമ്മിറ്റി

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ അംഗശുദ്ധിക്ക് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയില്‍ ഹരജി നല്‍കി. വീപ്പകളില്‍ വെള്ളം നിറച്ചാണ് നിലവില്‍ അംഗശുദ്ധി വരുത്തുന്നത്. റമദാന്‍ മാസമായതിനാല്‍ കൂടുതല്‍ വിശ്വാസികള്‍ പള്ളിയിലെത്തുമ്ബോള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും മസ്ജിദ് കമ്മിറ്റി അറിയിച്ചു. അംഗശുദ്ധി വരുത്തിയിരുന്ന സ്ഥലമാണ് ശിവലിംഗം കണ്ടെത്തിയെന്ന് പറഞ്ഞ് കോടതി നിര്‍ദേശപ്രകാരം സീല്‍ ചെയ്തത്. കേസ് ഏപ്രില്‍ 14ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു. ഗ്യാന്‍വാപി തര്‍ക്കവുമായി ബന്ധപ്പെട്ട് വാരാണസി കോടതിയുടെ പരിഗണനയിലുള്ള എല്ലാ കേസുകളും ഒരുമിച്ച് ചേര്‍ക്കണമെന്ന ഹിന്ദു പക്ഷത്തിന്റെ ഹരജി ഏപ്രില്‍ 21-നാണ് കോടതി പരിഗണിക്കുന്നത്.

