KSDLIVENEWS

Real news for everyone

പ്രധാനമന്ത്രിയുടെ കത്തീഡ്രല്‍ സന്ദര്‍ശനം: പ്രായശ്ചിത്തമാണെങ്കില്‍ നല്ലത് – മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമാണെങ്കില്‍ നല്ല കാര്യമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. എല്ലാ വിഭാഗവും മനസ്സില്‍ കുളിര്‍മയോടെയാണ് ഈസ്റ്ററിനെ വരവേല്‍ക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഡല്‍ഹിയില്‍ പ്രസിദ്ധമായ ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കുകയുണ്ടായി. നല്ല കാര്യം. എങ്ങനെയാണെങ്കില്‍? ഇതേവരെയുള്ളതിനെല്ലാം പ്രായശ്ചിത്തമാകുമെങ്കില്‍. രുചിയറിഞ്ഞ പുലി ആ വഴിക്കുതന്നെയല്ലേ സഞ്ചരിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്ത് സംഘപരിവാര്‍ വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlights: cm pinarayi vijayan, pm narendra modi, cathedral visit, appeasment politics

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!