KSDLIVENEWS

Real news for everyone

മുനമ്പം വഖഫ് കേസ്; ഭൂമി വഖഫ് ആണോ ദാനമാണോ എന്ന് പരിശോധിക്കാന്‍ കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍

SHARE THIS ON

കോഴിക്കോട്: മുനമ്പം വഖഫ് കേസില്‍ മുനമ്പം ഭൂമിയുടെ സ്വഭാവം പരിശോധിക്കാന്‍ കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍. ഭൂമി വഖഫ് ആണോ ദാനമാണോ എന്ന് പരിശോധിക്കാനാണ് ട്രൈബ്യൂണല്‍ തീരുമാനം. പറവൂര്‍ സബ് കോടതിയിലും ഹൈക്കോടതിയിലുമടക്കം കേസ് നടന്നെങ്കിലും ഭൂമിയുടെ സ്വഭാവം പരിശോധിക്കപ്പെട്ടിട്ടില്ല.

പറവൂര്‍ സബ് കോടതിയും ഹൈക്കോടതിയും ഭൂമിയുടെ കൈവശാവകാശത്തില്‍ മാത്രമാണ് തീരുമാനമെടുത്തതെന്നും
അതിനാല്‍ മുനമ്പം ഭൂമിയുടെ സ്വഭാവം പരിശോധിക്കണമെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. ട്രൈബ്യൂണലിന്റെ തീരുമാനത്തെ വഖഫ് ബോര്‍ഡും കേസില്‍ കക്ഷികളായ ഫാറൂഖ് കോളേജ് മാനേജ്‌മെന്റും സിദ്ദീഖ് സേഠിന്റെ കുടുംബവും മുനമ്പം നിവാസികളും അനുകൂലിച്ചു.

1950-ലാണ് സിദ്ദീഖ് സേഠ്, 404 ഏക്കര്‍ ഭൂമി കൈമാറിയത്. വിവിധ കാലങ്ങളില്‍ ഭൂമി ക്രയവിക്രയം നടത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രജിസ്റ്റര്‍, ആധാരം തുടങ്ങിയവ ഹാജാരാക്കാനും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. കേസില്‍ നാളെയും വാദം തുടരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!