KSDLIVENEWS

Real news for everyone

ഓക്സിജൻ വിതരണത്തിന് 12 അംഗ കർമസമിതി രൂപീകരിച്ച് സുപ്രീംകോടതി

SHARE THIS ON

ന്യൂഡൽഹി ∙ രാജ്യത്ത് ഓക്സിജൻ ലഭ്യതയും വിതരണവും ഉറപ്പാക്കാൻ 12 അംഗ കർമ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. ശാസ്ത്രീയവും ന്യായവുമായ രീതിയിൽ ഓക്സിജൻ വിതരണം ചെയ്യുന്നതിനാണ് സമിതി രൂപീകരിച്ചത്. മരുന്നുകളുടെ ലഭ്യതയും വിതരണവും സമിതി ഉറപ്പു വരുത്തും. ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരടങ്ങുന്ന ബെഞ്ചാണ് സമിതിയെ  നിയമിച്ചത്. ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് മുൻ വൈസ് ചാൻസലർ ഡോ. ഭബതോഷ് ബിശ്വാസ്, ഗു‍ഡ്‌ഗാവ് മേദന്ത ഹോസ്പിറ്റൽ ആൻഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് എംഡി ഡോ. നരേഷ് ട്രെഹാൻ തുടങ്ങിയവർ അംഗങ്ങളായിരിക്കും. കാബിനറ്റ് സെക്രട്ടറിയായിരിക്കും കൺവീനർ.  ഒരാഴ്ചയ്ക്കുള്ളിൽ ഇവർ പ്രവർത്തനം ആരംഭിക്കും. മഹാമാരിയെ ദേശീയ തലത്തിൽ നേരിടുന്നതിന് സമിതി ആവശ്യമാണെന്ന് കോടതി വിലയിരുത്തി. മേഖലയിൽ വിദഗ്ധരായ ആളുകൾ ഇതുമായി  സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു കോടതി പറഞ്ഞു. കർമ സമിതി കേന്ദ്ര സർക്കാരിനും സുപ്രീം കോടതിക്കും റിപ്പോർട്ട് സമർപ്പിക്കണം.  വീട്ടിൽ കഴിയുന്ന കോവിഡ് രോഗികളുടെ കാര്യത്തിൽ ശ്രദ്ധ നൽകുന്നതിലും ആംബുലൻസ് സൗകര്യം ഒരുക്കുന്നതിലും കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് കോടതി അഭിപ്രായപ്പെട്ടു. ഓക്സിജൻ ഓഡിറ്റ് നടത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു.  English Summary: Supreme Court task force to look into Oxygen distribution

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!