ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യൻ ചരക്കുകപ്പലിന് തീപിടിച്ച് ഒരാള്‍ മരിച്ചു

തെഹ്റാന്: ഹോര്‍മുസ് കടലിടുക്കിന് സമീപം ഇന്ത്യന്‍ ചരക്കുകപ്പലിന് തീപിടിച്ച് ഒരു ഇന്ത്യന്‍ നാവികന് മരിച്ചു.
കപ്പലിലുണ്ടായിരുന്ന മറ്റ് 17 ജീവനക്കാരെ ഒമാന്‍ കോസ്റ്റ് ഗാര്‍ഡും മറ്റ് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അപകടം നടന്ന ഉടന്‍ തന്നെ വിവരം ലഭിച്ച ഒമാന്‍ സുരക്ഷാ സേനയും പരിസരത്തുണ്ടായിരുന്ന മറ്റ് കപ്പലുകളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
തീപിടുത്തത്തില്‍ കപ്പല്‍ പൂര്‍ണമായും കത്തിനശിച്ചു. രക്ഷപ്പെടുത്തിയ 17 പേര്‍ക്കും ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കുകയും അവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.

