പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് വേട്ടയാടല്‍; കാണ്‍പൂരിലെത്തിയ ഇ.ടിയെയും സംഘത്തെയും തടഞ്ഞു

കാണ്‍പൂര്‍:പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് വേട്ടയാടല്‍ നേരിടുന്നവരെ കാണാന്‍ കാണ്‍പൂരിലെത്തിയ മുസ്‌ലിം ലീഗ് നേതാവും എംപിയുമായ ഇ.ടി മുഹമ്മദ് ബഷീറിനെയും സംഘത്തെയും അര്‍ദ്ധരാത്രി യു.പി പൊലീസ് തടഞ്ഞു.
പല ന്യായങ്ങള്‍ പറഞ്ഞ് പൊലീസ് തടഞ്ഞ കാര്യം ഇ.ടി മുഹമ്മദ് ബഷീര്‍ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
പ്രതിഷേധിച്ചെങ്കിലും യുപി പൊലീസ് വഴങ്ങിയില്ലെന്നും ഇപ്പോള്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന മാനിച്ച് തല്‍ക്കാലം ഡല്‍ഹിയിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു. യുപി പൊലീസിന്റെ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്നും ഇ.ടി വ്യക്തമാക്കി.
യുപിയില്‍ 800 പ്രതിഷേധകര്‍ക്കെതിരെ രാജ്യസുരക്ഷാ നിയമപ്രകാരം കേസ്
മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താക്കള്‍ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച 800 ലേറെ പേര്‍ക്കെതിരെ രാജ്യസുരക്ഷാ നിയമപ്രകാരം കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. മാധ്യമപ്രവര്‍ത്തകയായ റാണാ അയ്യൂബാണ് ട്വിറ്ററില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അറബ് ലോകത്ത് സാമ്ബത്തിക ബഹിഷ്‌കരണമുയര്‍ന്നതോടെയാണ് വിവാദ പ്രസ്താവന നടത്തിയ വക്താക്കളെ ബിജെപി പുറത്താക്കിയതെന്നും അവര്‍ കുറിച്ചു. ചാനല്‍ ചര്‍ച്ചയില്‍ വിവാദ പരാമര്‍ശം നടത്തിയ പാര്‍ട്ടി വക്താവ് നുപുര്‍ ശര്‍മയെയും ട്വിറ്ററില്‍ കുറിപ്പിട്ട ഡല്‍ഹി ഘടകം മീഡിയ തലവന്‍ നവീന്‍ കുമാര്‍ ജിന്‍ഡലിനെയും ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമായിരുന്നു വിമര്‍ശനം.
വിവാദ പ്രസ്താവനക്കെതിരെ ആദ്യം പ്രതിഷേധമുയര്‍ന്ന കാണ്‍പൂരില്‍ 1000 ത്തിലേറെ പേരടക്കം സംസ്ഥാനത്ത് നിരവധി പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കാണ്‍പൂരില്‍ പ്രതിഷേധിച്ചവരുടെ ഫോട്ടോയും പൊലീസ് സ്റ്റേഷന്‍ നമ്ബറുമടക്കം ഹോര്‍ഡിങുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് പൊലീസ്. സിസി ടിവി ദൃശ്യങ്ങള്‍ വഴി പ്രതിഷേധിച്ചവരെ കുടുക്കുകയാണ് പൊലീസ് ചെയ്യുന്നത്. 100ലേറെ പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നുണ്ട്. ഇരുകൂട്ടര്‍ക്കിടയില്‍ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് തിരിച്ചറിഞ്ഞ 55 പ്രതികളില്‍ എല്ലാവരും മുസ്ലിംകളാണ്. 38പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാദ പരാമര്‍ശം നടത്തിയ നുപുര്‍ ശര്‍മക്കെതിരെ ഭീഷണി മുഴക്കിയതിന് തിരിച്ചറിയപ്പെടാത്ത ആളുകള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രവാചകനിന്ദയില്‍ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രവാചകനിന്ദയില്‍ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭയടക്കം രംഗത്ത് വന്നിരുന്നു. പ്രവാചകനിന്ദ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടുവെന്നും എല്ലാ മതങ്ങളോടും ആദരവും സഹിഷ്ണുതയും കാട്ടുന്നതിനെ യു.എന്‍ ശക്തമായി പ്രോത്സാഹിപ്പിക്കുന്നുവെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു. പ്രവാചകനിന്ദയെ ഇതിനകം നിരവധി രാജ്യങ്ങളാണ് അപലപിച്ചത്. സൗദി അറേബ്യ, യു.എ.ഇ, ജോര്‍ഡന്‍, ബഹ്‌റൈന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, മാലദ്വീപ്, ഇന്തോനേഷ്യ, കുവൈത്ത്, ഖത്തര്‍, ഇറാന്‍, ഒമാന്‍, ഇറാഖ്, ലിബിയ എന്നിവ ഇക്കൂട്ടത്തില്‍പെടുന്നു. ഇസ്‌ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ഒ.ഐ.സിയും ഈജിപ്ത് കേന്ദ്രമായുള്ള അറബ് പാര്‍ലമെന്റും പ്രവാചകനിന്ദയെ അപലപിക്കുകയും ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍, മോദിസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് കുറ്റക്കാര്‍ക്കെതിരെ നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. നുപൂര്‍ ശര്‍മ, നവീന്‍കുമാര്‍ ജിന്‍ഡാല്‍ എന്നിവര്‍ക്കെതിരെ പാര്‍ട്ടിതല അച്ചടക്ക നടപടി സ്വീകരിച്ചത് മാത്രമാണ് ബി.ജെ.പി ചെയ്തിരിക്കുന്നത്. പ്രതിപക്ഷ സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്‍ നുപൂര്‍ ശര്‍മക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡല്‍ഹി പൊലീസ് നിയമനടപടി സ്വീകരിച്ചിട്ടില്ല. വധഭീഷണിയുണ്ടെന്ന നുപൂര്‍ ശര്‍മയുടെ പരാതി മുന്‍നിര്‍ത്തി ഡല്‍ഹി പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. മേയ് 28ന് നല്‍കിയ പരാതി പ്രകാരം ക്രിമിനല്‍ പീഡനം, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ മുന്‍നിര്‍ത്തിയാണ് ‘അജ്ഞാതര്‍’ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹ ഇടങ്ങളിലെ ഭീഷണി മുന്‍നിര്‍ത്തി ട്വിറ്ററിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.


