ജി സുധാകരനെതിരെ തുടര്‍ നടപടി?; സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്നവസാനിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. അമ്ബലപ്പുഴ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ജി സുധാകരനെതിരെ വിമര്‍ശനമുയര്‍ന്നതോടെ സംസ്ഥാന നേതൃത്വത്തിന്റെ തുടര്‍ നടപടിയാണ് പ്രധാനം.
വിമര്‍ശനങ്ങളില്‍ സുധാകരനോട് വിശദീകരണം തേടുന്നതിനപ്പുറം ഉടന്‍ പാര്‍ട്ടി അന്വേഷണം ഉണ്ടാകുമോ എന്നതാണ് നിര്‍ണായകം പാലാ, കല്പറ്റ തോല്‍വികളും ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അന്തിമ റിവ്യു റിപ്പോര്‍ട്ടിനും ഇന്ന് അംഗീകാരം നല്‍കും.
അമ്ബലപ്പുഴയിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജി സുധാകരനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അമ്ബലപ്പുഴ മണ്ഡലത്തിലുണ്ടായ വീഴ്ചയില്‍ അന്വേഷണത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഏത് തലത്തില്‍ പരിശോധന വേണമെന്ന് ഇന്നത്തെ സംസ്ഥാന സമിതി തീരുമാനിക്കും. അതേസമയം യോഗത്തില്‍ ജി സുധാകരന് പങ്കെടുത്തില്ല

