ലക്ഷദ്വീപില്‍ എയര്‍ ലിഫ്റ്റിംഗ് വൈകി; ഗര്‍ഭിണിയായ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു

ലക്ഷദ്വീപില്‍ എയര്‍ ലിഫ്റ്റിംഗ് വൈകി. ഗര്‍ഭിണിയായ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. കൊച്ചിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാന്‍ വൈകിയതാണ് അമ്മയും കുഞ്ഞും മരിക്കാന്‍ കാരണമായത്.
കില്‍ത്താന്‍ ദ്വീപിലെ ബീഫാത്തുമ്മയാണ് മരിച്ചത്. എയര്‍ ലിഫ്റ്റിംഗ് മൂന്ന് ദിവസം വൈകിയതായാണ് പരാതി.
എയര്‍ ലിഫിറ്റിംഗിനുള്ള പുതിയ നിബന്ധനകളാണ് ഗര്‍ഭിണിയായ യുവതിയ്ക്ക് അടിയന്തിര ചികിത്സ കിട്ടാന്‍ വൈകിയത്. ഡോക്ടര്‍മാരുടെ പാനല്‍ അംഗീകരിച്ചാല്‍ മാത്രമേ ലക്ഷദ്വീപില്‍ എയര്‍ ലിഫ്റ്റിംഗ് അനുവദിക്കൂ. ഇതോടെ ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്

