ലോകത്തെ വേനല്‍കാല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ ദുബായിക്ക് ഏഴാം സ്ഥാനം

ലോകത്തെ വേനല്‍കാല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ ദുബൈ ഏഴാം സ്ഥാനം കരസ്ഥമാക്കി. കടുത്ത ചൂട് ബാധിക്കുന്ന പ്രദേശമാണെങ്കിലും ഷോപ്പിങ് ഹബ്ബാണെന്നതും നിരവധി ഇൻഡോര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ടെന്നതുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. വേനല്‍കാലത്ത് വിനോദ സഞ്ചാരത്തിനായി ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിക്കുന്ന നഗരങ്ങളുടെ പട്ടിക ഫോര്‍വാര്‍ഡ്കീസ് എന്ന സ്ഥാപനമാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്ന എമിറേറ്റ്, ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്. ബാങ്കോക്, ന്യൂയോര്‍ക്, ബാലി, പാരിസ്, ലോസ് ആഞ്ചലസ്, ലണ്ടൻ എന്നിവയാണ് ദുബൈക്ക് മുമ്ബില്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ടോക്യോ, മാഡ്രിഡ്, സാൻ ഫ്രാൻസിസ്കോ എന്നിവയാണ് പട്ടികയിലെ മറ്റു നഗരങ്ങള്‍.

