ആശുപത്രിയില്‍ വെച്ച് നഴ്‌സുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം വന്ന് രോഗി മരണപ്പെട്ടു; സംഭവത്തില്‍ നഴ്‌സിനെതിരെ നടപടിയുമായി അധികൃതര്‍

ലണ്ടൻ: നഴ്സുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ രോഗി മരണപ്പെട്ടു. ആശുപത്രിയിൽ വെച്ചാണ് ഇവർ പരസ്പരം ലൈംഗിക ബന്ധത്തിലേർപ്പെട്ടത്.
സംഭവത്തിൽ നഴ്സിനെതിരെ നടപടിയുമായി അധികൃതർ. യുകെയിലെ വെയിൽസിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
ആശുപ്രതിയിൽ കഴിഞ്ഞ ഒരു വർഷമായി ഡയാലിസിസ് ചെയ്യാൻ എത്തിയിരുന്ന രോഗിയുമായി പെനലോപ്പ് വില്യംസ്(42) എന്ന നഴ്സ് പ്രണയത്തിലായിരുന്നു. ആശുപ്രതിയിലെ പാർക്കിംഗ് ഗ്രൗണ്ടിലാണ് അർദ്ധനഗ്നനായി രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറെ വൈകിയിട്ടും ഇവർ ആശുപത്രിയിൽ വിവരമറിയിക്കാതായതോടെ രോഗി മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ഒരു മെഡിക്കൽ പ്രാക്ടീഷണർ എന്ന നിലയിൽ പെനലോപ്പ് പരാജയപ്പെട്ടുവെന്നും ഇവർക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

