KSDLIVENEWS

Real news for everyone

കോവിഡ് നിയമ ലംഘനം
കാസര്‍കോട് ജില്ലയിൽ മാസ്‌ക് ധരിക്കാത്ത 289 പേര്‍ക്കെതിരെ കേസ്.

SHARE THIS ON

കാസർഗോഡ്‌: ജില്ലയിൽ മാസ്‌ക് ധരിക്കാതെ കോവിഡ് നിയമ ലംഘനം നടത്തിയതിന് ആഗസ്റ്റ് ഒമ്പതിന് ജില്ലയില്‍ 289 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 19576 ആയി.

അടച്ചുപൂട്ടല്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് കാസര്‍കോട് (1), ആദൂര്‍ (1), നീലേശ്വരം (1), ബേക്കല്‍ (1), ചിറ്റാരിക്കാല്‍ (1) എന്നീ സ്‌റ്റേഷനുകളിലായി അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.വിവിധ കേസുകളിലായി 13 പേരെ അറസ്റ്റ് ചെയ്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3359 ആയി. വിവിധ കേസുകളിലായി 4522 പേരെ അറസ്റ്റ് ചെയ്തു. 1319 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!