കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ദേശദ്രോഹികൾ ഇന്ത്യ വിടുക” എന്ന പ്രമേയത്തിൽ ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ഹൊസങ്കടിയിൽ പ്രതിഷേധം സംഘടിപ്പിച്ച് എസ്‌ഡിപിഐ.

മഞ്ചേശ്വരം: ബി.ജെ.പിയുടെ കളളപ്പണത്തിനെതിരെ എസ്.ഡി.പി.ഐ മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൊസങ്കടി ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു.
രാജ്യം ഭരിക്കുന്ന പാർട്ടിക്കാർ തന്നെയാണ് കള്ള പണത്തിനും കള്ള നോട്ടടിക്കും നേതൃത്വം നൽകുന്നത്, ബിജെപിയുടെ കള്ളപ്പണ ഇടപാടുകളെ തുറന്നു കാട്ടുന്നതിൽ എല്ലാ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളും പത്ര മാധ്യമങ്ങളും മൗനം തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി പാർട്ടി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി ഹോസംഘടി ടൗണിൽ പ്രധിഷേധ വിളംബരം നടത്തി.* പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സലാം മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അൻസാർ ഹൊസങ്കടി, സെക്രട്ടറി മുബാറക് കടമ്പാർ, ശരീഫ് പാവൂർ, മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസങ്കടി എന്നിവർ നേതൃത്വം നൽകി..!

