KSDLIVENEWS

Real news for everyone

പാലക്കാട് ഹോട്ടലില്‍ തീപ്പിടിത്തം; രണ്ട് മരണം, രണ്ട് പേര്‍ക്ക് പരിക്കേറ്റു

SHARE THIS ON

പാലക്കാട്: മണ്ണാർകാട് ഹോട്ടലിന് തീപ്പിടിച്ച് രണ്ട് മരണം. രണ്ട് പേർക്ക് പരിക്കേറ്റു. നെല്ലിപ്പുഴ ഹിൽവ്യൂ ടവറിൽ പ്രവർത്തിക്കുന്ന ഹോട്ടലിനാണ് തീപ്പിടിച്ചത്. പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. തീ ഇതിനകം പൂർണമായും അണച്ചിട്ടുണ്ട്. എന്നാൽ നാശനഷ്ടങ്ങൾ അറിവായിട്ടില്ല.

മലപ്പുറം തലക്കടത്തൂർ സ്വദേശി പറമ്പത്ത് മുഹമ്മദ് ബഷീർ, പട്ടാമ്പി സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശി അക്ബർ അലി, മണ്ണാർകാട് സ്വദേശി റിയാസ് എന്നിവർക്കാണ് പരിക്കേറ്റത്. എന്നാൽ ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. ഒരാൾ കുടുങ്ങിക്കിടക്കുന്നു എന്നാണ് ആദ്യം വിവരം ലഭിച്ചത്. എന്നാൽ ഫയർഫോഴ്സ് എത്തി തീ അണച്ചതോടെയാണ് മരണം സ്ഥിരീകരിച്ചത്.

ഹിൽവ്യൂ ടവറിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മസാനി എന്ന റസ്റ്റോറന്റിൽ നിന്നാണ് തീ പടർന്നത്. തീ പടർന്നതോടെ മുകൾ നിലയിൽ ഉറങ്ങിക്കിടന്നിരുന്ന എല്ലാവരേയും പുറത്തിറക്കി എന്നാണ് കരുതിയിരുന്നത്. എന്നാൽ തീ അണച്ചതിന് ശേഷം തിരിച്ചിൽ നടത്തിയപ്പോഴാണ് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

എന്നാൽ, ഫയർഫോഴ്സ് എത്താൻ വൈകി എന്ന് നഗരസഭാ ചെയർമാനും ഹോട്ടലിന്റെ ഉടമകളിലൊരാളുമായ ഫായിദ ബഷീർ ആരോപിച്ചു. എന്നാൽ വിവരം ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ സ്ഥലത്തെത്തി തീ അണച്ചു എന്നാണ് ഫയർഫോഴ്സ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!