KSDLIVENEWS

Real news for everyone

ജെ.സി.ഐ വാരാഘോഷത്തിന് തുടക്കമായി

SHARE THIS ON

കാസറഗോഡ്: ജെ.സി.ഐ കാസറഗോഡിൻ്റെ നേതൃത്വത്തിൽ ഒരാഴ്ച കാലം നീണ്ടു നിൽക്കുന്ന ജെ.സി.ഐ വാരാഘോഷത്തിന് തുടക്കം കുറിച്ചു. കാസറഗോഡ് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് “കോവി ഹേൽപ്പ്” പദ്ധതി കാസറഗോഡ് മർച്ചൻ്റസ് അസോസിയേഷൻ പ്രസിഡണ്ട് എ.കെ. മൊയ്തീൻ കുഞ്ഞി ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം മാസ്ക് വിതരണവും നിർധരരായവർക്ക് ഭക്ഷണ വിതരണവും നടത്തി. ചടങ്ങിൽ ജെ.സി.ഐ കാസറഗോഡ് പ്രസിഡണ്ട് കെ. റംസാദ് അബ്ദുള്ള അധ്യക്ഷനായി. ജെ.സി.ഐ ദേശീയ കോർഡിനേറ്റർ ടി.എം അബ്ദുൾ മെഹ്റൂഫ്, മേഖല ഡയറക്ടർ സി.കെ. അജിത്ത്കുമാർ, എം.എ അബ്ദുൾ റഫീഖ്, എൻ.എ ആസിഫ്, യു. രാഘവ, ജി. റഷാന്ത്, അനസ് കല്ലകൈ, എ.എം ശിഹാബുദീൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ റാഫി ഐഡിയൽ സ്വാഗതവും സെക്രട്ടറി സഫ്വാൻ ചെടേക്കാൽ നന്ദിയും പറഞ്ഞു. രക്തദാന ക്യാമ്പ്, വനിത സംരംഭകരെ ആദരിക്കൽ, കായിക മത്സരം, ബിസിനസ് പ്രതിഭകൾക്ക് ആദരം, അംഗത്വ ക്യാമ്പയിൻ, വിവിധ ആരോഗ്യ പരിസ്ഥിതി ജീവകാരുണ്യ പ്രവർത്തനങ്ങൾ ജെ.സി.ഐ വാരാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!