പണമിടപാടിനെച്ചൊല്ലി തര്‍ക്കം: എറണാകുളത്ത് യുവാവ് കുത്തേറ്റ് മരിച്ച

കൊച്ചി: എറണാകുളം നോർത്തിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കൊച്ചി സ്വദേശി സജിൻ സഹീറാണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. പ്രതി നോർത്ത് സ്വദേശി കിരൺ ആന്റണി പരിക്കേറ്റ് ചികിത്സയിൽ.
കൊല്ലപ്പെട്ട സജിനും പ്രതി കിരണും തമ്മിൽ പണമിടപാടുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ സജിൻ നോർത്തിലെ ജേണലിസ്റ്റ് കോളനിയിലെത്തി. ഇവിടെയാണ് പ്രതി കിരണിന്റെ വീട്. ഇവിടെയെത്തിയ ശേഷം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

