KSDLIVENEWS

Real news for everyone

ഭാരത് ജോഡോ യാത്ര:’BJP ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന് ഇന്ധനം നിറയ്ക്കൂ’; കേന്ദ്രമന്ത്രിയുടെ പരിഹാസം

SHARE THIS ON

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനം നിറക്കൂ എന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. കോൺഗ്രസിനുള്ള ഉപദേശം എന്ന തലക്കെട്ടോടെ കുറിച്ച ട്വീറ്റിലാണ് കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി രംഗത്തെത്തിയത്.

“അവരുടെ ‘ചെറുപ്പക്കാരനായ’ നേതാവ് പതിവായി സഞ്ചരിക്കുന്നത് ഒരു കൂട്ടം പരിവാരങ്ങളുടേയും ആഡംബര വാഹനങ്ങളുടേയും അകമ്പടിയോടുകൂടിയാണ്. ഈ ഉപദേശങ്ങൾക്കുള്ള നന്ദി അവർ എന്നോട് പിന്നീട് പറഞ്ഞാൽ മതിയാകും” എന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ഇന്ധനവില അടങ്ങുന്ന ഗ്രാഫോടു കൂടിയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. കോൺഗ്രസിന് ഏതൊക്കെ സംസ്ഥാനത്ത് നിന്ന് ഇന്ധനം അടിച്ചാൽ ലാഭമാകുമെന്നും അദ്ദേഹം ട്വീറ്റിൽ കൂടി പരിഹസിച്ചു. തെലങ്കാനയും ജമ്മു കശ്മീരും തമ്മിൽ ഇന്ധനവിലയിൽ ലിറ്ററിന് 14.5 രൂപ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!