KSDLIVENEWS

Real news for everyone

ബേകൂറിൽ കേരള മുസ്സിം ജമാഅത്ത് സ്ഥാപക ദിനം ആചരിച്ചു.

SHARE THIS ON

ബേകൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാഅത്ത് അഞ്ച് വർഷം പൂർത്തീകരിച്ച് സ്തുത്യർഹമായ സേവനം സമൂഹത്തിന് ചെയ്തു വരുകയാണ്. സ്ഥാപക ദിനമായ ഒക്ടോബർ പത്തിന് യൂണറ്റുകളിൽ പതാക ഉയർത്തൽ, സേവന പ്രവർത്തനം, പ്രാർത്ഥനാ സംഗമങ്ങൾ തുടങ്ങിയ പരിപാടികൾ നടന്നു. ബേകൂർ താജുൽ ഉലമ മദ്റസ പരിസരത്ത് സംഘടിപ്പിച്ച ബേക്കൂർ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപക ദിനാഘോഷ പരിപാടിയിൽ ജില്ലാ ഉപാദ്ധ്യക്ഷൻ ഇബ്രാഹിം ഹാജി ബേകൂർ പതാക ഉയർത്തി. ഉപ്പള സോൺ കാര്യദർശി ഹമീദ് ഹാജി കൽപ്പന താജുൽ ഉലമ മദ്രസ സെക്രട്ടറി അശ്രഫ് വെജിറ്റബിൾ, ലത്തീഫ് സഖാഫി ബേകൂർ, സിദ്ധീഖ് സഖാഫി ബേകൂർ, അബ്ദുൽ ഖാദർ കെദക്കാർ, ഹൈദർ ഒബർള തുടങ്ങിയവർ സംബന്ധിച്ചു.

പടം :
കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷൻ ഇബ്രാഹിം ഹാജി ബേകൂർ പതാക ഉയർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!