KSDLIVENEWS

Real news for everyone

കൊച്ചുവേളി യാര്‍ഡില്‍ നിര്‍മാണ പ്രവര്‍ത്തനം; ഞായറാഴ്ച നിരവധി ട്രെയിനുകള്‍ റദ്ദാക്കി

SHARE THIS ON

തിരുവനന്തപുരം: കൊച്ചുവേളി യാര്‍ഡില്‍ നിര്‍മ്മാണ ജോലികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച ഓടുന്ന പല ട്രെയിനുകളും പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി. നിലമ്ബൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് അടക്കം നിരവധി ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി. നിലമ്ബൂര്‍ റോഡ്- കോട്ടയം ഇന്റര്‍സിറ്റി എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകിയോടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ ഒന്നു മുതല്‍ 12 വരെ 21 ഓളെ ട്രെയിനുകളാണ് റദ്ദാക്കിയത്. ചില ട്രെയിനുകള്‍ വൈകിയോടുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. 10, 12 തിയതികളിലെ കൊച്ചുവേളി-ചണ്ഡിഗര്‍ സൂപ്പര്‍ഫാസ്റ്റ് (12217 )ആലപ്പുഴയില്‍ നിന്നാവും തുടങ്ങുക. ഞായറാഴ്ച പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകള്‍ പട്ടിക ചുവടെ.

* കൊല്ലം- കന്യാകുമാരി മെമു എക്‌സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
* കൊച്ചുവേളി- നാഗര്‍കോവില്‍ എക്‌സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
* നിലമ്ബൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
* കൊച്ചുവേളി- ലോകമാന്യതിക് ഗരീബ് രഥ് എക്‌സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
* എസ്.എം.വി.ടി ബെംഗളൂരു- കൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ്
* മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ്
* തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി
* കൊല്ലം- തിരുവനന്തപുരം എക്‌സ്പ്രസ്
* നാഗര്‍കോവില്‍- കൊല്ലം എക്‌സ്പ്രസ് (തിരിച്ചുള്ള സര്‍വീസും)
* പുനലൂര്‍- നാഗര്‍കോവില്‍ എക്‌സ്പ്രസ്
* കന്യാകുമാരി- പുനലൂര്‍ എക്‌സ്പ്രസ് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (തിരിച്ചുള്ള സര്‍വീസും).

: കൈ കാണിച്ചിട്ടും കാര്‍ നിര്‍ത്തിയില്ല, പിന്നാലെ പാഞ്ഞ് എക്സൈസ്; കിട്ടിയത് കഞ്ചാവിന് പകരം ചന്ദനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!