കാഞ്ഞങ്ങാട് ഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷം; വീർപ്പ് മുട്ടി നഗരം

കാഞ്ഞങ്ങാട് ∙ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. കോട്ടച്ചേരി ട്രാഫിക് സർക്കിളില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് നഗരത്തെ മൊത്തമായി ബാധിക്കുന്നു. ഇവിടെ സിഗ്നൽ സംവിധാനം ഉണ്ടെങ്കിലും പ്രവർത്തിപ്പിക്കുന്നില്ല. ഹോം ഗാർഡും പൊലീസും ചേർന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പലപ്പോഴും ഇവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വൈകുന്നേരമാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. വാഹനങ്ങളുടെ നീണ്ട നിര കടന്നു പോകാൻ ഏറെ സമയം വേണ്ടി വരുന്നു. ഭാരമേറിയ വാഹനങ്ങൾ കെഎസ്ടിപി റോഡിലൂടെ കൂടുതലായി വരുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. കോവിഡിനു ശേഷം നഗരത്തിലേക്ക് സ്വന്തം വാഹനങ്ങളിൽ എത്തുന്നവരുടെ എണ്ണം കൂടുന്നതും ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു.
സിഗ്നൽ സംവിധാനം പാഴാകുന്നു
കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ലക്ഷങ്ങൾ ചെലവഴിച്ച് സിഗ്നൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം കഴിഞ്ഞ ആദ്യനാളുകളിൽ പ്രവർത്തിപ്പിച്ചെങ്കിലും പിന്നീട് ഓഫ് ചെയ്തു. സിഗ്നൽ സംവിധാനം ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുവെന്നാണ് അന്ന് അധികൃതർ പറഞ്ഞത്. രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരങ്ങളിൽ പോലും സിഗ്നൽ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുമ്പോൾ കാഞ്ഞങ്ങാട് മാത്രം എന്താണിങ്ങനെ എന്നാണ് ജനത്തിന്റെ സംശയം.
വലിയ വാഹനങ്ങളുടെ എണ്ണം കൂടി
കെഎസ്ടിപി റോഡ് നവീകരണം കഴിഞ്ഞതോടെ ഭാരമേറിയ വാഹനങ്ങൾ കൂടുതലായി ഇതുവഴി കടന്നു വരാൻ തുടങ്ങി. ഇത് നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണമാണ്. മുൻപ് പകൽ നേരങ്ങളിൽ നഗരത്തിലൂടെ ചരക്കു വാഹനങ്ങളെ കടത്തി വിടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ ഈ നിയന്ത്രണം ഇല്ലാത്തതും ഗതാഗതക്കുരുക്കിന് കാരണമാണ്.
സർവീസ് റോഡ് പാർക്കിങ് ഏരിയ
കാഞ്ഞങ്ങാട് നഗരത്�

