ഉത്തര്‍പ്രദേശില്‍ ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പേര് മരിച്ചു

ലക്നോ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പേര് മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലഖ്നയിലേക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്. മരിച്ചവരെല്ലാം പുരുഷന്മാരാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 45 പേര് ട്രക്കിലുണ്ടായിരുന്നുവെന്ന് ഇറ്റാവ പോലീസ് സുപ്രണ്ട് ബ്രിജേഷ് കുമാര്‍ പറഞ്ഞു. പരിക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അധികൃതര്‍ അറിയിച്ചു

