KSDLIVENEWS

Real news for everyone

മാല മോഷണ കേസില്‍ ഗിന്നസ് നസീര്‍ അറസ്റ്റില്‍

SHARE THIS ON

കണ്ണൂർ: മാല മോഷണ കേസിൽ ഗിന്നസ് നസീറെന്ന തൃശുർ നസീർ(52) അറസ്റ്റിൽ. ആറു വയസുകാരന്റെ സ്വർണമാല മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഒ​ന്ന​ര പ​വ​ൻ തൂ​ക്കം​വ​രു​ന്ന സ്വ​ർ​ണ​മാ​ലയാണ് മോഷ്ടിച്ചത്.

മാ​ർ​ച്ച് 23നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പിണറായി പുതുശേരി മുക്കിലെ ഷെരീഫയുടെ (55) മകളുടെ മകൻ്റെ മാലയാണ് മോഷ്ടിച്ചത്. കണ്ണുരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഷെരീഫയുടെ മകൾക്ക് ഇൻ്റർവ്യു ഉണ്ടായിരുന്നു. നഗരത്തിൽ വച്ച് ഇവരെ പരിചയപ്പെട്ട നസീർ അടുപ്പം കാണിക്കുകയും ഒന്നിച്ച് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുകയും ചെയ്തു. ശേഷം താൻ കൂടി വന്നാൽ ജോലി ലഭിക്കുമെന്ന് പറഞ്ഞ് കാറിൽ കയറ്റി ഇൻ്റർവ്യു നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. ഇൻ്റർവ്യു നടന്ന സ്ഥലത്ത് ഇവരിറങ്ങുന്നതിനിടെയാണ് ഇയാൾ തന്ത്രത്തിൽ കുട്ടിയുടെ മാല പൊട്ടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു.

മയക്കുമരുന്ന് മാഫിയക്കെതിരെയും തെരുവു ഗാനമേളയും മിമിക്രിയും നടത്തി ജനശ്രദ്ധ നേടിയ കലാകാരനാണ് തൃശൂർ നസീർ. തുടർച്ചയായി 12 മണിക്കൂർ ഗാനമേള നടത്തി ഗിന്നസ് ബുക്കിലും സ്ഥാനം പിടിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!