KSDLIVENEWS

Real news for everyone

ഇത്രയും പേര്‍ക്കു പാസ്സ് നല്‍കിയാല്‍ ലോക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും, പാസ്സില്ലാതെയും പുറത്തിറങ്ങാം പക്ഷേ ഒരു കണ്ടീഷന്‍: അറിയിപ്പുമായി പൊലീസ്

SHARE THIS ON

പൊതുജനങ്ങൾക്ക് അടിയന്തര ആവശ്യവുമായി ബന്ധപ്പെട്ട് അനുവദിക്കുന്ന പാസ്സ് സംബന്ധിച്ച് അറിയിപ്പുമായി കേരള പൊലീസ്. ആശുപത്രി യാത്രയ്ക്ക് പാസ് നിർബന്ധമല്ലെന്നും തൊട്ടടുത്ത കടയിൽ നിന്നു മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുന്നവർ പാസ്സിന് അപേക്ഷിക്കേണ്ടതില്ല പരകം സത്യവാങ്മൂലം കയ്യിൽ കരുതിയാൽ മതിയെന്നും പൊലീസ് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

‘ആശുപത്രി യാത്രയ്ക്ക് പാസ് നിർബന്ധമല്ല മെഡിക്കൽ രേഖകളും സത്യവാങ്മൂലവും കയ്യിൽ കരുതുക
ലോക്ക് ഡൗണിനോടനുബന്ധിച്ച് പോലീസ് ഏർപ്പെടുത്തിയ ഓൺലൈൻ പാസ് സംവിധാനത്തിലേയ്ക് ആയിരക്കണക്കിന് അപേക്ഷകളാണു ലഭിച്ചത്. ഇത്രയും പേർക്കു പാസ് നൽകിയാൽ ലോക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും. അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവും. അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് ഇപ്പോൾ പാസ് അനുവദിക്കുന്നത്.
തൊട്ടടുത്ത കടയിൽ നിന്നു മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുന്നവർ പാസ്സിന് അപേക്ഷിക്കേണ്ടതില്ല സത്യവാങ്മൂലം !കയ്യിൽ കരുതീയൽ മതി.അവശ്യസാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറ!ങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കും.
ആശുപത്രി യാത്രകൾക്ക് പാസ് നിർബന്ധമല്ല എന്നാൽ മെഡിക്കൽ രേഖകളും സത്യവാങ്മൂലവും
കയ്യിൽ കരുതുക.ഒരു വാഹനത്തിൽ പരമാവധി 3 പേർക്കു വരെ യാത്ര ചെയ്യാം അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്ക് അതതു സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട’.

ആശുപത്രി യാത്രയ്ക്ക് പാസ് നിർബന്ധമല്ല
മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും
കയ്യിൽ കരുതുക

ലോക്ക് ഡൗണിനോടനുബന്ധിച്ച് …

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!