KSDLIVENEWS

Real news for everyone

ഡ്രൈവിങ് നന്നായാൽ പ്രീമിയം കുറയും, ഓടിയാൽ മാത്രം ഇന്‍ഷുറന്‍സ്; അടിമുടി മാറാന്‍ വാഹന ഇന്‍ഷുറന്‍സ്

SHARE THIS ON

സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാഹന ഇന്‍ഷുറന്‍സ് രംഗം അടിമുടി മാറ്റുകയാണ് ബുധനാഴ്ചത്തെ തീരുമാനത്തിലൂടെ ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി (ഐ.ആര്‍.ഡി.എ.ഐ.) ലക്ഷ്യമിടുന്നത്. വാഹനത്തിന്റെ ഉപയോഗം, ഡ്രൈവിങ് രീതി എന്നിവ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധിച്ച് ഇന്‍ഷുറന്‍സ് പദ്ധതികള്‍ അവതരിപ്പിക്കാന്‍ കമ്പനികള്‍ക്ക് അവസരം നല്‍കുന്നതാണ് തീരുമാനം.


രണ്ടോ അതിലധികമോ വാഹനങ്ങളുണ്ടെങ്കില്‍ ഒന്നിച്ച് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താമെന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുകയും ചെയ്യും. ഉടമയ്ക്കുണ്ടാകുന്ന നഷ്ടത്തിനുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയിലാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന് ഇത് ബാധകമാക്കുമോ എന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. വാഹനങ്ങള്‍ക്ക് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്നിരിക്കേ അതിനും ഈ സൗകര്യം വേണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!