KSDLIVENEWS

Real news for everyone

മാനസയുടെ കൊലപാതകം ഞെട്ടിച്ചു; പ്രണയം നിരസിക്കുന്നതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശന നടപടി’: മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: കോതമംഗലം നെല്ലിക്കുഴിയില്‍ ബി ഡി എസ് വിദ്യാര്‍ഥിനി മാനസയെ വെടിവെച്ചു കൊന്ന സംഭവം ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രണയം നിരസിക്കുന്നതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ നിയമ നിര്‍മ്മാണത്തിന് അതിര്‍വരമ്ബുകളുണ്ട്. അതിനാല്‍ നിലവിലെ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ജൂലൈ 30 നാണ് മാനസ കൊല്ലപ്പെടുന്നത്. കണ്ണൂര്‍ സ്വദേശിയായ രഖിലാണ് പ്രണയം നിരസിച്ചതിന്റെ പേരില്‍ മാനസയെ വെടിവെച്ച്‌ കൊന്നത്. ഇതിന് പിന്നാലെ സ്വയം വെടിവെച്ച്‌ രഖില്‍ ആത്മഹത്യ ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട അന്വേഷണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്തേക്ക് തോക്കുകള്‍ അനധികൃതമായി എത്തുന്നത്‌ തടയുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. രക്ഷിതാക്കള്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കണം. മാനസ കേസില്‍ കൊലപാതകി ബിഹാറില്‍ നിന്ന് തോക്ക് വാങ്ങിയത് കണ്ടെത്തിയത് പൊലീസിന്റെ മികവാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീധനം തടയുമെന്നും ഇതിനായി ഗവര്‍ണര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനത്തിനെതിരെ സാമൂഹികമായി ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു വരണം. സ്ത്രീധന വിവാഹങ്ങള്‍ക്ക് ജനപ്രതിനിധികള്‍ പോകരുത്. സ്ത്രീധന വിവാഹങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫോണ്‍ വിളിച്ച്‌ ഭീഷണി; രണ്ടുപേര്‍ അറസ്റ്റില്‍

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ്​ ചെയ്തു. കോട്ടയം സ്വദേശി അനില്‍, ബെംഗളൂരു സ്വദേശി പ്രേംരാജ് നായര്‍ എന്നിവരെയാണ് വിവിധ ഇടങ്ങളില്‍ നിന്ന് പിടികൂടിയത്.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച്‌ മൂന്നുദിവസം മുമ്ബാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ബോംബ് ​വെച്ചിട്ടുണ്ടെന്ന് ഭീഷണിയുമായി പ്രേംരാജ് നായര്‍ ക്ലിഫ് ഹൗസിലേക്കും ചീഫ് സെക്രട്ടറിയെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെയും വിളിക്കുന്നത്. തുടര്‍ന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ഇയാളെ ഇന്നലെ സേലത്തുനിന്ന്​ പിടികൂടുകയുമായിരുന്നു. തമിഴ്നാട് പൊലീസും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിയെ വെടിവെച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോട്ടയം സ്വദേശി അനില്‍ ക്ലിഫ് ഹൗസിലേക്ക് വിളിച്ചത്. തുടര്‍ന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കോട്ടയം ബസ്​ സ്റ്റാന്‍ഡ് പരിസരമാണ് കാണിച്ചത്. തുടര്‍ന്ന് കോട്ടയത്തുള്ള പൊലീസെത്തിയപ്പോഴേക്കും ഇയാള്‍ അവിടെനിന്ന്​ രക്ഷപ്പെട്ടു. എറണാകുളത്തേക്കുള്ള ബസില്‍ ഇയാളുണ്ടെന്ന് കോട്ടയത്തുള്ള പൊലീസ് സംഘം അറിയിച്ചതിനെതുടര്‍ന്ന് ഹില്‍ പാലസ് പൊലീസ് എത്തി തൃപ്പൂണിത്തുറയില്‍​വെച്ച്‌ ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും വിശദമായ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!