KSDLIVENEWS

Real news for everyone

ഹിമാചലില്‍ ബസിനു മുകളില്‍ മണ്ണിടിഞ്ഞുവീണു; 40ല്‍ അധികം പേര്‍ കുടുങ്ങിക്കിടക്കുന്നു

SHARE THIS ON

ഷിംല: ഹിമാചൽ പ്രദേശിലെ കിനൗറിൽ മണ്ണിടിഞ്ഞ് 40ൽ അധികം പേരെ കാണാതായി. ബസ്സ് അടക്കമുള്ള വാഹനങ്ങൾക്കു മേലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. 40-ൽ അധികം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

ദേശീയപാത അഞ്ച് വഴി കിനൗറിൽ നിന്ന് ഹരിദ്വാറിലേക്കുപോവുകയായിരുന്ന ട്രാൻസ്പോർട്ട് ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിറയെ യാത്രക്കാരുമായി പോയ ബസും മണ്ണിനടയിൽ പെടുകയായിരുന്നു. ബസിലുണ്ടായിരുന്നവരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് സൂചന. ബസ് ഡ്രൈവറെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

വളരെ ഉയരത്തിൽ നിന്നാണ് ഉരുളൻ കല്ലുകൾ നിറഞ്ഞപാറ ഇടിഞ്ഞുവീണത്. മറ്റുചില വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. മണ്ണിടിച്ചിലിൽ ദേശീയപാത പൂർണമായി തടസപ്പെട്ടു.

https://d-37483440382641908024.ampproject.net/2107302322000/frame.html

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!