സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ഫെസ്റ്റിവൽ അലവൻസും ബോണസും

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ഫെസ്റ്റിവൽ അലവൻസും ബോണസും നൽകുമെന്ന് സർക്കാർ. നിയമസഭയിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ മുൻവർഷങ്ങളിൽ നൽകിയ പോലെ ശമ്പള അഡ്വാൻസ് ഇക്കുറി നൽകാനാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം സാമ്പത്തികമായി കഴിവുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

