ജമ്മുവില്‍ ഏറ്റുമുട്ടല്‍; മൂന്നു സൈനികര്‍ക്ക് വീരമൃത്യു

രജൗരി: ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. രജൗരിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള പര്‍ഗലിലെ സൈനിക ക്യാമ്ബിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
കഴിഞ്ഞ ദിവസം ബഡ്ഗാവിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരര്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന പ്രദേശം വളയുകയായിരുന്നു.

