KSDLIVENEWS

Real news for everyone

ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ തര്‍ക്കം; എറണാകുളത്ത് യുവാവിനെ കുത്തിക്കൊന്നു

SHARE THIS ON

എറണാകുളം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം സ്വദേശി എഡിസനാണ് മരിച്ചത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ടൗണ്‍ ഹാളിന് സമീപമുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. കൊല്ലം സ്വദേശി എഡിസനാണ് മരിച്ചത്. സുഹൃത്ത് മുളവുകാട് സ്വദേശി സുരേഷിനായി അന്വേഷണം ഊര്‍ജിതമാക്കി.

പ്രതി ട്രെയിനില്‍ കയറി രക്ഷപ്പെട്ടെന്നാണ് പൊലീസിന്‍റെ സംശയം. ടൗണ്‍ ഹാള്‍ പരിസരത്ത് മദ്യപസംഘത്തിന്‍റെ ശല്യം പതിവായിട്ടും പൊലീസ് ഇടപെടല്‍ ഉണ്ടാകാറില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!