KSDLIVENEWS

Real news for everyone

ഹാരിസിന്റ മൃതദേഹം ഖബറില്‍ നിന്നും പുറത്തെടുത്തു, ഇനി റിപോസ്റ്റുമോര്‍ട്ടം; റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍

SHARE THIS ON

കോഴിക്കോട് : അബുദാബിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റ മൃതദേഹം റിപോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും. പാരമ്ബര്യ വൈദ്യനെ കൊന്ന നിലമ്ബൂര്‍ സ്വദേശി ഷൈബിന്‍ അഷ്റഫാണ് ഇയാളുടെ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസിനെയും കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കളുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് റീ പോസ്റ്റ്മോര്‍ട്ടം.

ഈസ്റ്റ് മലയമ്മ ജുമാമസ്ജിദ്ല്‍ രണ്ടു വര്‍ഷം മുന്‍പ് ഖബറടക്കിയ മൃതദേഹം പൊലീസും ഫോറന്‍സിക് സംഘവും ചേര്‍ന്ന് പുറത്തെടുത്തു. പള്ളി അങ്കണത്തില്‍ വച്ച്‌ തന്നെ പോസ്റ്റ്മോര്‍ട്ടം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ വിദേശത്ത് നിന്നും എമ്ബാം ചെയ്തു വന്ന മൃതശരീരം വിശദമായ പരിശോധനയ്ക്ക് ആശുപത്രിയിലക്ക് കൊണ്ടു പോകണമെന്ന്, ഫോറന്‍സിക് മേധാവി നിലപാട് എടുത്തു. ഇതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച്‌ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.

2020 മാര്‍ച്ച്‌ അഞ്ചിനാണ് അബുദാബിയിലെ ഫ്ലാറ്റില്‍ മാനേജര്‍ക്കൊപ്പം കൈ ഞരമ്ബ് മുറിച്ച്‌, മരിച്ച നിലയില്‍ ഹാരിസിനെ കണ്ടെത്തിയത്. മാനേജരായ യുവതിയെയും ഹാരിസിന്റെയും ആത്മഹത്യയാണെന്നായിരുന്നു നിഗമനം. എന്നാല്‍ വൈദ്യര്‍ കൊലക്കേസില്‍ പിടിയിലായ മുഖ്യപ്രതി ഷൈബിന്‍, അഷ്‌റഫിന്റെ കൂട്ടാളികള്‍ നിന്ന് ഹാരിസിനെ കൊല്ലാന്‍ തയ്യാറാക്കിയ രൂപരേഖ അടക്കം പോലീസിന് കിട്ടിയതോടെയാണ് കൊലപാതകം എന്നതിലേക്ക് . മാത്രമല്ല ഹാരിസിനെ കൊലപ്പെടുത്തിയതാണെന്ന് പരാതിയുമായി ബന്ധുക്കളും രംഗത്തുവന്നു. ഇതോടെയാണ് കോടതി അനുമതിയോടെ നിലമ്ബൂര്‍ പൊലീസ് റീ പോസ്റ്റ്മാട്ടത്തിലേക്ക് നീങ്ങിയത്.

ഹാരിസിന്‍റെ ഭാര്യക്ക് ഷൈബിന്‍ അഷ്റഫുമായി അടുപ്പം ഉണ്ടായിരുന്നു. ഇക്കാര്യം ഹാരിസ് തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്ന് ഹാരിസിനെ ഷൈബിന്‍ കൊലപ്പെടുത്തി എന്നാണ് കുടുംബത്തിന്‍റെ ആരോപണം. നാട്ടുവൈദ്യനെ കൊന്ന കേസില്‍ ഷൈബിന് പിടിയിലായെന്ന് അറിഞ്ഞതോടെയാണ് ഹാരിസിന്‍റെ കുടുംബം പരാതിയുമായി രംഗത്ത് വന്നത്. ആത്മഹത്യയെന്ന വിധത്തില്‍ രണ്ട് പേരെ കൊലപ്പെടുത്താന്‍ ഷൈബിന്‍ അഷ്റഫ് തയ്യാറാക്കിയ രൂപരേഖ നാട്ടുവൈദ്യന്‍റെ കൊലക്കേസ് അന്വേഷണത്തിനിടെ പൊലീസിന് കിട്ടിയിരുന്നു. ഷൈബിന്‍ അഷ്‌റഫിന്റെ കൂട്ടാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.വൈദ്യനെ മൈസൂരുവില്‍ നിന്നും തട്ടികൊണ്ടു വന്ന ചന്തക്കുന്ന് സ്വദേശികളായ അജ്മല്‍, ഷബീബ് റഹ്മാന്‍, ഷെഫീഖ് എന്നിവരാണ് പിടിയിലായത്. ഷൈബിന്‍ അഷ്‌റഫ്‌ പല കുറ്റകൃത്യങ്ങളും ഇടപാടുകളും നടത്തിയത് ഇവരുടെ കൂടി സഹായത്തിലാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!