KSDLIVENEWS

Real news for everyone

റോഡ് പണിക്കിടെ മുന്നറിയിപ്പ് ബോര്‍ഡിനെച്ചൊല്ലി തര്‍ക്കം; യാത്രക്കാര്‍ക്കുമേല്‍ തിളച്ച ടാര്‍ ഒഴിച്ചു

SHARE THIS ON

കൊച്ചി: കൊച്ചി ചെലവന്നൂരിൽ കാർ യാത്രക്കാരായ യുവാക്കളുടെ ദേഹത്ത് റോഡ് നിർമ്മാണ തൊഴിലാളി തിളച്ച ടാർ ഒഴിച്ചുവെന്ന് പരാതി. റോഡ് ടാറിങ്ങിനിടെ മുന്നറിയിപ്പ് ബോർഡ് വെക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.

വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. ചെലവന്നൂരിൽ റോഡ് പണിക്കിടെയാണ്‌ കാറിലുണ്ടായിരുന്ന മൂന്ന് യാത്രികരും ടാർ തൊഴിലാളികളും തമ്മിൽ തർക്കമുണ്ടായത്. ഇതിനിടെയാണ് തൊഴിലാളി തിളച്ച ടാർ എടുത്ത് ഇവരുടെ ദേഹത്തേക്ക് ഒഴിച്ചത് എന്നാണ് പരാതി. പൊള്ളലേറ്റ മൂന്നുപേരും ആശുപത്രിയിൽ ചികിത്സ തേടി.

വാഹനങ്ങൾ ബ്ലോക്ക് ചെയ്യുന്നത് കണ്ട്, ടാർ ഇടുന്നുണ്ടെങ്കിൽ ബോർഡ് വെക്കാൻ പാടില്ലേ എന്ന് ചോദിച്ചു. പിന്നാലെ റോഡ് നിർമ്മാണ തൊഴിലാളി ടാർ എടുത്ത് ദേഹത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് ആക്രമണത്തിനിരയായവർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!