വിമാനത്തിലെ സിഗരറ്റുവലിക്കു പിന്നാലെ നടുറോഡിൽ കസേര ഇട്ടിരുന്ന് മദ്യപാനം; വീണ്ടും കുരുക്ക്

ഡെറാഡൂൺ∙ വിമാനത്തിലിരുന്ന് സിഗരറ്റു വലിച്ച വിഡിയോയ്ക്കു പിന്നാലെ നടുറോഡിൽ മദ്യം കഴിച്ചത് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതിനു സമൂഹമാധ്യമ താരം ബോബി കതാരിയയ്ക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പൊലീസ്. ഡെറാഡൂണിലെ തിരക്കുള്ള റോഡിലിരുന്ന് മദ്യപിക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതിനാണ് കേസ്.

