കാലിക്കടവിൽ ദേശീയപാതയ്ക്കരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്ന നിലയിൽ

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ കാലിക്കടവില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്ന നിലയില്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. വാഹനം ഇടിച്ച് തകര്‍ന്നതാണൈന്ന് സംശയിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പിലിക്കോട് യൂണിറ്റാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത്.കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന ദിശയില്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ഒരു വര്‍ഷം മുമ്പ് ടൈല്‍സ് പാകി മോടി പിടിപ്പിച്ചിരുന്നു.

