യു.പി സ്വദേശിനിയെ വിവാഹം കഴിച്ചത് കുടുംബത്തിെന്‍റ അറിവോടെ പണം തട്ടിയെടുക്കാനെന്ന്

നാദാപുരം: യു.പി സ്വദേശിനിയെ വിവാഹം കഴിച്ചത് കുടുംബത്തിന്‍െറ അറിവോടെ പണം തട്ടിയെടുക്കാനെന്ന്.യുവതിക്ക് നഷ്ടമായത് നൂറു പവനും 12 ലക്ഷം രൂപയുമെന്നുമാണ് പരാതിയിലുള്ളത്. പേരോട് ചാപ്പന്‍ നായര്‍ കണ്ടി നൂറുദ്ദീനും കുടുംബവുമാണ് യു.പി സ്വദേശിനിയും മുംബൈ സംഗം നഗറിലെ താമസക്കാരിയുമായ യുവതിയില്‍നിന്നും ഗൂഢാലോചനയിലൂടെ പണവും സ്വര്‍ണവും തട്ടിയെടുത്തതെന്നാണ് പരാതി. 2019 ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു ശേഷം കുറച്ചു ദിവസം മുംൈബയില്‍ താമസിച്ച പ്രതികള്‍ തന്ത്രപൂര്‍വം മുങ്ങി നാട്ടില്‍ സ്ഥിരതാമസമാക്കുകയും യുവതിയെ ഇവിടേക്കു വിളിച്ചുവരുത്തിയും പണം തട്ടിയെടുക്കുകയായിരുെന്നന്നുമാണ് പരാതിയിലുള്ളത്.
യുവതി നാദാപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവ് പേരോട് സ്വദേശി ചാപ്പന്‍ നായര്‍ കണ്ടി നൂറുദ്ദീന്‍, ആദ്യ ഭാര്യ, ഇവരുടെ മകള്‍, പെരിങ്ങത്തൂരിലെ ശിഹാബുദ്ദീന്‍, കിടഞ്ഞിയിലെ സാദിഖ് എന്നിവര്‍ക്കെതിരെയാണ് രണ്ടാം ഭാര്യയായ യുവതിയുടെ പരാതി. അഞ്ചാം പ്രതി സാദിഖ് എന്നയാള്‍ ഭര്‍ത്താവിെന്‍റ സഹായത്തോടെ ഇവരെ മുംെബെയില്‍ വെച്ച് ബലാത്സംഗം ചെയ്തതായും പരാതിയിലുണ്ട്. വിവാഹത്തിനുശേഷം നാലു മാസത്തോളം സംഗം നഗറിലും മുംെബെയിലെ വിവിധ സ്ഥലങ്ങളിലും താമസിച്ചു. ഇതിനിടയില്‍ മൂന്നര ലക്ഷത്തോളം രൂപയും 100 പവന്‍ സ്വര്‍ണവും ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് നൂറുദ്ദീന്‍ കൈക്കലാക്കി.
തുടര്‍ന്ന് നാട്ടിലേക്ക് മുങ്ങിയ പ്രതി ഇവരെ 15 തവണയോളം കേരളത്തിലേക്ക് വിളിച്ചുവരുത്തുകയും പലഘട്ടങ്ങളിലായി 12,50,200 രൂപ തട്ടിയെടുെത്തന്നുമാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. മുംബൈയില്‍ താമസിക്കുന്നതിനിടെ നൂറുദ്ദീന്‍െ റ കൂടെയെത്തിയ സാദിഖ് എന്നയാള്‍ ശീതളപാനീയത്തില്‍ ലഹരികലര്‍ത്തി അബോധാവസ്ഥയിലാക്കി ബലാത്സംഗം ചെയ്തതായും കേരളത്തിലെത്തിയപ്പോള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ലോഡ്‌ജില്‍ വെച്ച് നാസര്‍ എന്നൊരാള്‍ക്ക് കാഴ്ച വെക്കാന്‍ ശ്രമിച്ചതായും യുവതി പരാതിയില്‍ പറയുന്നു. ആഗസ്റ്റ് 14ന് പേരോട്ടെ വീട്ടില്‍ എത്തിയ ഇവരെ വീട്ടില്‍നിന്നും ഇറക്കിവിട്ടതോടെയാണ് തട്ടിപ്പിനിരയായതാണെന്ന് യുവതിക്ക് ബോധ്യമായതെന്നും പരാതിയില്‍ പറയുന്നു.

