KSDLIVENEWS

Real news for everyone

യാത്രക്കാര്‍ മുറുക്കി തുപ്പുന്നത് വൃത്തിയാക്കാന്‍ മാത്രം റെയില്‍വെ ചെലവഴിക്കുന്നത് 1200 കോടി രൂപ

SHARE THIS ON

ന്യൂഡല്‍ഹി: വെററിലയും പാന്‍മസാലയും മുറുക്കി യാത്രക്കാര്‍ തുപ്പുന്നത് വൃത്തിയാക്കാന്‍ മാത്രം ഇന്ത്യന്‍ റെയില്‍വെ പ്രതിവര്‍ഷം ചെലവാക്കുന്ന തുക കേട്ടാല്‍ ആരും ഞെട്ടും. 1200 കോടി രൂപ. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലുമെല്ലാം യാത്രാക്കാര്‍ മുറുക്കി തുപ്പുന്നത് കഴുകിക്കളയാനാണ് ഇത്രയും രൂപ ചെലവഴിക്കുന്നത്.

വെറ്റിലക്കറ ദിവസങ്ങളോളം നില്‍ക്കുമെന്നതിനാല്‍ വെള്ളവും കറ ഇളക്കുന്ന ലായനിയുമെല്ലാം ഉപയോഗിച്ച്‌ മണിക്കൂറുകളെടുത്താണ് കഴുകിക്കളയുന്നത്. റെയില്‍വെ ചെലവഴിക്കുന്ന വെള്ളത്തിന് പുറമെയാണ് ഇത്രയും രൂപ ചെലവഴിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ യാത്രക്കാര്‍ക്ക് ചെറിയ തുപ്പല്‍ കോളാമ്ബി നല്‍കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് റെയില്‍വെ.

അഞ്ചു മുതല്‍ പത്ത് രൂപയാണ് മണ്ണില്‍ പെട്ടെന്ന് അലിയുന്ന തുപ്പല്‍ പാത്രത്തിന്‍റെ വില. വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് ഈ പാത്രങ്ങള്‍. 15, 20 തവണ വീണ്ടും ഉപയോഗിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പന ചെയ്തിട്ടുള്ളത്. തുപ്പല്‍ ഖരവസ്തുവാക്കി മാറ്റാനും പിന്നീടത് ചെടികള്‍ക്ക് വളമായി ഉപയോഗിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

അഞ്ചോ പത്തോ രൂപക്ക് യാത്രക്കാര്‍ക്ക് ഇത് ലഭ്യമാക്കാനാണ് പദ്ധതി. പോക്കറ്റില്‍ ഇട്ടുകൊണ്ടുപോകാന്‍ പാകത്തില്‍ ചെറുതായിരിക്കും ഈ പാത്രങ്ങള്‍. നാഗ്പുര്‍ ആസ്ഥാമായി പ്രവര്‍ത്തിക്കുന്ന കമ്ബനി ഈസി സ്പിറ്റ് എന്ന പേരില്‍ ഈ ഉത്പന്നം പുറത്തിറക്കിക്കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ വെസ്റ്റേണ്‍, നോര്‍ത്തേണ്‍, ഈസ്റ്റേണ്‍ സോണുകളില്‍ പരിചയപ്പെടുത്താനാണ് റെയില്‍വെ പദ്ധതിയിടുന്നത്.

നിലവില്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും ട്രെയിനുകളിലും തുപ്പുന്നവര്‍ക്ക് 500 രൂപയാണ് പിഴ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!